കണ്ണൂരിൽ ബസുകൾ കൂട്ടിയിടിച്ച് മുപ്പത് പേർക്ക് പരിക്കേറ്റു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ സർക്കാർ മൃഗാസ്പത്രിക്ക് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പത് പേർക്ക് പരിക്കേറ്റു. കണ്ണൂർ ആസ്പത്രി- മുണ്ടേരി മൊട്ട- ചെക്കിക്കുളം റൂട്ടിലോടുന്ന മൈലാഞ്ചി ബസ്സും കണ്ണൂർ ആസ്പത്രി- കണ്ണാടിപ്പറമ്പ് -പൂല്ലൂപ്പി റൂട്ടിലോടുന്ന സംഗീത് ബസ്സുമാണ് ചൊവ്വാഴ്ച വൈകുന്നേരം 4.50ന് കൂട്ടിയിടിച്ചത്.

റോഡിന് കുറുകെ ഓടിയ യാത്രക്കാരനെ രക്ഷിക്കാൻ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മറ്റേ ബസ് പിന്നിൽ വന്ന് ഇടിക്കുക ആയിരുന്നു. പരിക്കേറ്റ 19 പേരെ എ കെ ജി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രുഷക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ കണ്ണൂർ പോലീസ് കേസെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്