മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വാർഷികാഘോഷം സംഘടിപ്പിച്ചു

വാർഷികാഘോഷം സംഘടിപ്പിച്ചു

കാവുന്താഴ കനാൽ പാലം റെഡ് ബ്രിഡ്ജ് ആർട്സ് ആൻറ് സ്പോട്സ് ക്ലബ്ബ് പന്ത്രണ്ടാം വാർഷികാഘോഷം കെ.കെ.ശൈലജ ടീച്ചർ MLA ഉൽഘാടനം ചെയതു

കൂടാളി - കാവുന്താഴ കനാൽ പാലം റെഡ് ബ്രിഡ്ജ് ആർട്സ് ആൻറ് സ്പോട്സ് ക്ലബ്ബ് പന്ത്രണ്ടാം വാർഷികാഘോഷം കെ.കെ.ശൈലജ ടീച്ചർ MLA ഉൽഘാടനം ചെയതു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമ അദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. ജിതിൻ, ടി.മഞ്ജുള, CPI(M) കൂടാളി ലോക്കൽ കമ്മറ്റി അംഗം എൻ.രാജൻ, CPI(M) കനാൽ പാലം ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗിരീശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് എം.വിജേഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികളും, നെൻമണി കലാഗ്രാമം കൂടാളി അവതരിപ്പിച്ച തിറയാട്ടം (പന്തകളി, മാണിമുത്തപ്പൻ, കാളിദാരികവധം, ഫയർ ഡാൻസ്) എന്നിവ അരങ്ങേറി.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്