Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം.
ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ വ്യാഴാഴ്ച്ച 45.5 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയത്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും താപനില 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും ചൂട് കൂടാന്‍ കാരണം. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
● ഇന്നലെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തിയ സ്ഥലങ്ങള്‍
പീച്ചി (തൃശൂര്‍) 42.4
മലമ്പുഴ ഡാം (പാലക്കാട്) 42.3
മംഗലംഡാം (പാലക്കാട്) 41.9
ചിറ്റൂര്‍ (പാലക്കാട്) 41.5
മണ്ണാര്‍ക്കാട് (പാലക്കാട്) 41.4
ചെമ്പേരി (കണ്ണൂര്‍) 41.4
പോത്തുണ്ടി ഡാം (പാലക്കാട്) 41.3
നിലമ്പൂര്‍ (മലപ്പുറം) 41.3
വണ്ണാമട (പാലക്കാട്) 41.1
പട്ടാമ്പി (പാലക്കാട്) 41
അടയ്ക്കാപുത്തൂര്‍ (പാലക്കാട്) 40.9
അയ്യങ്കുന്ന് (കണ്ണൂര്‍) 40.8
മുണ്ടേരി (മലപ്പുറം) 40.4
കണ്ണൂര്‍ എയര്‍പോര്‍ട്ട് 40.1

● ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍
11 മണി മുതല്‍ 3 മണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കരുത്.
എപ്പോഴും കുടിവെള്ളം കൈയില്‍ കരുതണം
 എല്ലാ സ്ഥാപനങ്ങളിലും ഫയര്‍ ഓഡിറ്റ് ഉറപ്പാക്കണം.
 മലയോരത്ത് കാട്ടുതീ ഉണ്ടാകാതെ അതീവ ജാഗ്രത പുലര്‍ത്തണം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്