Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കസ്റ്റഡിയിൽ

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കസ്റ്റഡിയിൽ

മയ്യിൽ: വിഷുപ്പുലരിയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കസ്റ്റഡിയിൽ. കാറോടിച്ച മാണിയൂർ കട്ടോളിയിലെ പുളിക്കൽ ദിനേശന് (55) എതിരെ മയ്യിൽ പോലീസ് കേസ് എടുത്തു.

ദിനേശന്റെ പേരിലുള്ള കാറാണ് കാര്യാംപറമ്പ് - പൊറോളം റോഡിൽ അപകടത്തിൽ പെട്ടത്. സംഭവത്തിൽ ബൈക്ക് യാത്രക്കാരനായ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇരിങ്ങ ഹൗസിൽ വൈശാലിന് (36) സാരമായ പരിക്കേറ്റിരുന്നു.

കൈക്കും കാലിനും മുതുകിനും പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹം മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. അപകടത്തിൽ തെറിച്ചു വീണ കാറിന്റെ വീൽ കപ്പ്, കണ്ണാടി എന്നിവയാണ് കാർ കണ്ടെത്തുന്നതിന് ഇടയാക്കിയത്.

മയ്യിൽ ഇൻസ്പെക്ടർ ടി പി സുമേഷ്, സിവിൽ പോലീസ് ഓഫീസർ റാസിം പി കണിയാട്ട എന്നിവരാണ് കേസ് അന്വേഷിച്ചത്. അൻപതിലധികം സി സി ടി വി ക്യാമറകൾ പരിശോധിച്ചതിൽ ഒരേ ദിശയിലേക്ക് പോകുന്നതിന് ഇടയിലാണ് വാഹനം അപകടത്തിൽ പെട്ടത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്