മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അക്ഷയപാത്രത്തിൽ ഭക്ഷണത്തോടൊപ്പം വിഷുക്കോടിയും

അക്ഷയപാത്രത്തിൽ ഭക്ഷണത്തോടൊപ്പം വിഷുക്കോടിയും

കണ്ണൂർ: നഗരത്തിൽ അന്തിയുറങ്ങുന്നവർക്ക് അന്നമൂട്ടാൻ പ്രവർത്തിച്ച് വരുന്ന പോലീസ് - ബി ഡി കെ അക്ഷയപാത്രത്തിൽ വിഷുദിനത്തിൽ ഭക്ഷണം വാങ്ങാനെത്തിയവർക്ക് വിഷുക്കോടി നൽകി. സ്ഥിരമായി വരുന്ന 50 പേർക്കാണ് വിഷുക്കോടി ലഭിച്ചത്.
മാഹി ലയൺസ് ക്ലബ്ബും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയും ചേർന്നാണ് വസ്ത്രമെത്തിച്ചത്.

തെരുവുകളിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ , ദിവസവും അൻപത് മുതൽ അറുപത് വരെ ആളുകൾക്കാണ് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി ഉച്ചഭക്ഷണം നൽകുന്നത്. ചില ദിവസങ്ങളിൽ നൂറ് പേർ വരെ എത്താറുണ്ട്.എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിലാണ് ഭക്ഷണ വിതരണം. q വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്യുന്ന ഭക്ഷണമാണ് അക്ഷയപാത്രത്തിൽ എത്തിക്കുക.ജൻമദിനം, ഓർമ്മ ദിനം, വിവാഹ വാർഷികം തുടങ്ങി ആഘോഷവേളകളിലൊക്കെ ആളുകൾ ഭക്ഷണമെത്തിക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലും ഭക്ഷണം നൽകി വരുന്നു.

അക്ഷയപാത്രം കൗണ്ടർ പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലാമ്മ വിഷുക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.എ വി സതീഷ്, എം ജയദേവൻ, ബിന്ദു കെ പി എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്