ഇ.എം.എസ് മന്ദിരം വായനശാല ആൻറ് ഗ്രന്ഥാലയം കാവുന്താഴ കെട്ടിടോദ്ഘാടനം ചെയ്തു

കൂടാളി - ഇ.എം.എസ് മന്ദിരം വായനശാല ആൻറ് ഗ്രന്ഥാലയം കാവുന്താഴ കെട്ടിടോദ്ഘാടനം ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. CPI(M) ജില്ലാ കമ്മറ്റി അംഗം എൻ.വി.ചന്ദ്രബാബു അദ്ധ്യക്ഷ്യം വഹിച്ചു. വായനശാല ആൻ്റ് ഗ്രന്ഥാലയം ബഹു.ഡോ.വി.ശിവദാസൻ MP ഉൽഘാടനം ചെയ്തു.CPI(M) കാവുന്താഴ ബ്രാഞ്ച് ഓഫീസ് CPI(M) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉൽഘാടനം ചെയതു. ഫോട്ടോ അനാച്ഛാദനം CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ നിർവ്വഹിച്ചു. വായനശാലക്ക് സ്ഥലം വിട്ടു നൽകിയ സി.എച്ച് നാരായണൻ നമ്പ്യാരെ CPI(M) ജില്ലാ കമ്മറ്റി അംഗം എം.വി.സരള ആദരിച്ചു.കേരള ഗവൺമെൻ്റ് ഫിനാൻസ് ഡിപ്പാർട്ട്മെൻറിൻ്റെ കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻ്റ് ടാക്സേഷനിൽ മൂന്നാം റാങ്കോട് കൂടി പി.ജി ഡിപ്ലോമ ഇൻ ടാക്സേഷൻ കരസ്ഥമാക്കിയ കാവുന്താഴയിലെ ടി.പി.രഞ്ചിത്തിനെ CPI(M) മട്ടന്നൂർ ഏറിയ കമ്മറ്റി അംഗം ഇ.സജീവൻ അനുമോദിച്ചു. ക്ലബ്ബിൻ്റെ ലോഗോ CPI(M) മട്ടന്നൂർ ഏറിയ സെക്രട്ടറി എം.രതീഷ് പ്രകാശിപ്പിച്ചു. യോഗാസനത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ കൂടാളി കാവുന്താഴയിലെ ആകർഷ് രാജീവനേയും യോഗാസനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ പങ്കെടുക്കുകയും ചെയ്ത റിതുവർണ്ണ രാജീവനേയും CPI (M) മട്ടന്നൂർ ഏരിയ കമ്മറ്റി അംഗം പി.പ്രസാദ് അനുമോദിച്ചു. സംഘാടക സമിതി കൺവീനർ കെ.ഉമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പത്മനാഭൻ ,വാർഡ് മെമ്പർ ടി. മഞ്ജുള എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.CPI(M) കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ, ലോക്കൽ കമ്മറ്റി അംഗം എൻ.രാജൻ, വായനശാല പ്രസിഡണ്ട് സി.മനോഹരൻ, കെ.പി.രജീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി.ജിതിൻ സ്വാഗതം പറഞ്ഞു. എ. സുനിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രദേശവാസികളായ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികളും ഫ്ളവേർ സ് ടോപ്പ് സിംഗർ ഫെയിം തേജസ്സ് നയിച്ച പയ്യന്നൂർ അമ്മ ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്