കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ കണ്ണൂരിൽ നടന്ന മെഗാ എക്സിബിഷനിൽ കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിന്റെ അക്കാദമിക മികവായ സ്കൂൾ പോസ്റ്റ് ഓഫീസ് ജനശ്രദ്ധ നേടി.
കേരളത്തിലെ ആദ്യത്തെ സ്കൂൾ പോസ്റ്റ് ഓഫീസ് വഴി ഇന്ന് 35 വർഷത്തിന് ശേഷം കത്തെഴുതിയവർ മുതൽ ആദ്യമായി കത്തെഴുതിയവർ വരെ ഒരു നീണ്ട നിര തന്നെ ആയിരുന്നു. നിരവധി പ്രഗത്ഭർ എഡ്യൂക്കേഷൻ സ്റ്റാൾ സന്ദർശിച്ചു. അവരുടെ അഭിപ്രായങ്ങൾ കത്തിലൂടെയും നേരിട്ടും അറിയിച്ചു.
ചിലർ പോസ്റ്റ് ബോക്സിൽ കത്തിടുന്നതിന്റെ ഫോട്ടോ എടുത്തു. ഇന്ത്യയിലെ ആദ്യത്തെ കുട്ടി ജീവനക്കാർ ഏവർക്കും കൗതുകമായി.
സ്കൂൾ പോസ്റ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോസ്റ്റ് ഓഫീസിന്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി. തളിപ്പറമ്പ് സൗത്ത് എഇഒ സുധാകരൻ ചന്ദ്രത്തിൽ, ബിപിസി ഗോവിന്ദൻ എടാടത്തിൽ, ബിആർസി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment