28 വർഷത്തെ സംത്യപ്തമായ സേവനത്തിനുശേഷം സർവീസ്സിൽ നിന്ന് വിരമിക്കുന്ന ഇരുവാപ്പുഴനമ്പ്രം അംഗൻവാടി ടീച്ചർ പി.കെ.പ്രസന്നയ്ക്ക് നമ്പ്രം പൗരാവലി ഒരുക്കിയ സ്നേഹോഷ്മളമായ യാത്രയയ്പ് സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. സത്യഭാമയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഘാടകസമിതി കൺവീനർ പി.പി. സ്നേഹജൻ (മുൻ മെമ്പർ ) എ. സുനിൽ കുമാർ (മുൻമെമ്പർ ) അനസ് നമ്പ്രം (വാ. വിക. സമിതി കൺവീനർ) എ. അനൂപ് കുമാർ (ജനകീയ വായനശാല പ്രസിഡണ്ട് ) സി.ശ്രീജ ( ആശ) ഉമയമ്മ. ആർ (തൊഴിലുറപ്പ് മേറ്റ് ) കെ.വി.കുഞ്ഞിരാമൻ, എം.വി.ശ്രീജ (സി.ഡി.എസ്സ്) പി.പി.രവി , ഷീന.(ADS)സുശീല , സനോജ് .പി.പി. രാജു .സി. എന്നിവർ സംസാരിച്ചു. പി.കെ.പ്രസന്ന മറുപടി പ്രസംഗം നടത്തി. പൗരാവലിയുടെ സ്നേഹോപഹാരം ബ്ലോക്ക് പ്രസിഡണ്ടും, വിവിധ സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉപഹാരങ്ങൾ അതാത് സംഘാംഗങ്ങളും ടീച്ചർക്ക് സമർപ്പിച്ചു.
Post a Comment