Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി ക്ഷേത്രം സഹസ്രാഭിഷേകവും നിറമാലയും 28 29 30 തീയതികളിൽ

കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി ക്ഷേത്രം സഹസ്രാഭിഷേകവും നിറമാലയും 28 29 30 തീയതികളിൽ

കണ്ണാടിപ്പറമ്പ്: ഗണപതി ക്ഷേത്രത്തിലെ സഹസ്രാഭിഷേകവും തുലാഭാരം തൂക്കലും നിറമാല മഹോത്സവവും ഏപ്രിൽ 28 29 30 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടക്കും 28ന് വൈകുന്നേരം5ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര 7ന് കലാസന്ധ്യ, തിരുവാതിരക്കളി 29ന് ശനിയാഴ്ച വൈകുന്നേരം 6.30ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ലളിത സഹസ്രനാമ പാരായണം രാത്രി ഏഴിന് നൃത്ത സന്ധ്യ.

മഹോത്സവ ദിനമായ മുപ്പതിന് ഞായറാഴ്ച രാവിലെ 5.30ന് കലാശാട്ട് ,6ന് ഗണപതിഹോമം 8ന് നവക പൂജ 10ന് അഖില പൂജ 11ന് സഹസ്ര അഭിഷേകം 12 മുതൽ സമൂഹസദ്യ 1ന് നിവേദ്യപൂജ, ഉച്ചയ്ക്ക് 2ന് തേങ്ങ പൊളിക്കൽ 2.30ന് ചുറ്റുവേല നാലിന് ശ്രീഭൂതബലി വൈ കു :4.45 ന് വന്ദന, 5ന് തുലാഭാരം ഏഴിന് ദീപാരാധന രാത്രി: 7 .30ന് പാണ്ടിമേളം 9ന് കൊല്ലം അനശ്വരയുടെ നാടകം "അമ്മ മനസ്സ്" 11ന് താലപ്പൊലിയോട് തിരുവുടയാട എഴുന്നള്ളത്ത് 12. 30ന് നിവേദ്യ പൂജ ,പുലർച്ചെ 1. 30ന് ചുറ്റുവേല എന്നിവ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്