കോവിഡ് കാലത്തെ വായനാവിടവുകൾ പരിഹരിക്കുന്നതിനാണ് ലൈബ്രറി നൂതാശയം നടപ്പാക്കുന്നത്. മത്സരത്തിൽ പങ്കാളിയാകുന്നവർക്ക് ഒറ്റത്തവണ പത്ത് പുസ്‌തകങ്ങൾ വീതം വിതരണം ചെയ്യും. ഇവ തിരിച്ചേൽപ്പിക്കുമ്പോൾ വായനപൂർത്തിയാക്കിയ പുസ്‌തകങ്ങളുടെ ചെറുകുറിപ്പും കൈമാറണം. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ ഫോമിനായി 9895965668 എന്ന നമ്പറിൽ ബന്ധപ്പെടണം.
മതിവരുവോളം വായിക്കാം, വിസ്‌മയയിൽ തിമിർക്കാം
മയ്യിൽ : വായനയുടെ കൗതുകങ്ങളിലേക്കും ആനന്ദങ്ങളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടുപോവാൻ അവധിക്കാല വായനശാല തുറക്കുകയാണ് സഫ്‌ദർ ബാലവേദി. വെറുതെ വായിക്കുകയല്ല, അവധിക്കാലത്ത് നൂറ് പുസ്‌തകങ്ങൾ വായിച്ച് കുഞ്ഞുവായനാകുറിപ്പ് തയ്യാറാക്കിയാൽ വിസ്‌മയ വാട്ടർ തീം പാർക്കിൽ ഒരു ദിവസം മുഴുവൻ അടിച്ചുപൊളിക്കാം. എൽപി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള മികച്ച വായനക്കാർക്ക് കൈനിറയെ സമ്മാനവും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിലെ അവധിക്കാല വായനശാല വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കാളിയാകാം.
. ബാലവേദിയുടെ സൗജന്യ അംഗത്വമെടുത്ത് ജില്ലയിലെ ആർക്കും ഇഷ്ടപുസ്‌തകങ്ങൾ വായിച്ച് മത്സരത്തിന്റെ ഭാഗമാകാം. മെയ് 25ന് മത്സരം സമാപിക്കും.
Post a Comment