പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും മാർച്ച് 9 വ്യാഴാഴ്ച


കണ്ണാടിപ്പറമ്പ് : പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ 118 - മത് വാർഷികാഘോഷവും കെ.രാമർ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ്, എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക എൻഡോവ്മെന്റ് എന്നിവയുടെ വിതരണവും കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടിയും മാർച്ച് 9 ന് വ്യാഴാഴ്ച 9.30 മുതൽ നടക്കും. റിട്ട. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ യു.കരുണാകരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് എൻ.വി. ലതീഷ് വാര്യർ അധ്യക്ഷത വഹിക്കും. കൈരളി ബുക്സ് എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ മുഖ്യഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തും. പ്രധാനാധ്യാപകൻ പി.സി. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. വാർഡ് മെമ്പർമാരായ പി. മിഹ്റാബി ടീച്ചർ, എ. ശരത്ത് , റിട്ട. ഹെഡ് മാസ്റ്റർ കെ.വി.നാരായണൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു സംസാരിക്കും. മാതൃ സമിതി പ്രസിഡണ്ട് സനില ബിജു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അധ്യാപകരായ പി.മനോജ് കുമാർ സ്വാഗതവും പി.സി. നിത്യ നന്ദിയും പറയും.
മാർച്ച് 10, 11 തീയ്യതികളിൽ സഹവാസം (സ്കൂൾതല ക്യാമ്പ് ) നടക്കും. പ്രശസ്തരായ വിവിധ മേഖലകളിലുള്ളവർ ക്ലാസ്സുകൾ എടുക്കും.
മാർച്ച് 31 നു പഠനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്