ശ്രീകണ്ഠപുരത്തെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഓവുചാലുകളുടെ നിർമാണവും ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിലെ ഓപ്പൺ സ്റ്റേജിന്റെ നിർമാണവുമാണ് നടക്കുന്നത്.
ഡിസംബർ 21-ന് മന്ത്രി പി.എ.മുഹമ്മദ്
റിയാസാണ് നഗരസൗന്ദര്യവത്കരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് പദ്ധതി.
ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക.പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇതുവഴിയാണ് കടന്ന് പോകുന്നത്.
മലയോരത്തിന്റെ ടൂറിസം ഹബ്ബായി നഗരത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്.കോടിക്കണ്ടി ഗ്രൂപ്പിനാണ് നിർമാണച്ചുമതല.

Post a Comment