Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിലെ ന്യൂസ് കോർണർ ജംഗ്ഷനിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. പൊള്ളലേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപ്പനക്കാരനായ ജബ്ബാർ എന്നിവർക്ക് പൊള്ളലേറ്റു. ഇന്ന് വൈകീട്ട് അഞ്ചര മണിയോടെ ആണ് സംഭവം. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്