കയരളം വോളിയിൽ ഫൈറ്റേഴ്സ് പാണപ്പുഴ ചാമ്പ്യന്മാർ

കയരളം: റെഡ്സ്റ്റാർ സ്പോട്സ് ക്ലബ് സംഘടിപ്പിക്കുന്ന കയരളം വോളി ബോൾ ടൂർണമെന്റിൽ ഫൈറ്റേഴ്സ് പണപ്പുഴ ചാമ്പ്യന്മാർ. ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മയ്യിൽ  ചെക്യാട്ടുകാവ് സൂൺ ഹോട്ടൽ ആന്റ് കാറ്ററിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിലെ മികച്ച ആൾ റൗണ്ടറായി ഫൈറ്റേഴ്സ് പാണപ്പുഴയുടെ പ്രത്യൂഷ് തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ഒഫന്ററായി അരുൺ സക്കറിയെയും ( ഹോട്ടൽ സൂൺ) ഡിഫന്ററായി വിഷ്ണുവിനെയും (ഫൈറ്റേഴ്സ്), ലിബറോയായി അർജുനെ ( ഫൈറ്റേഴ്സ് ) യും  തെരഞ്ഞെടുത്തു.
‌ പ്രാദേശിക വോളിയിൽ എകെജി നിടുകുളം ജേതാക്കളായി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ഐ സിസി ചെക്കിക്കുളത്തെയാണ് പരാജയപ്പെടുത്തിയത്. പ്രാദേശിക വോളിയിലെ മികച്ച ഒഫന്ററായി ജലാൽ ( എകെ ജി നിടുകുളം ),ഡിഫന്ററായി  അഭിറാം ( ഐസിസി ചെക്കിക്കുളം ), ലിബറോയായി
‌ രാഹുൽ (എകെജി നിടുകുളം) എന്നിവരെ തെരഞ്ഞെടുത്തു.
‌ വിജയകൾക്കുള്ള രൈരു നമ്പ്യാർ സ്മാരക എവർ റോളിങ് ട്രോഫിയും റണ്ണേഴ്സിനുള്ള അറാക്കൽ കുഞ്ഞിരാമൻ സ്മാരക എവർ റോളിങ്ങ് ട്രോഫിയും മറ്റ് സമ്മാനങ്ങളും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിതരണം ചെയ്തു . പ്രാദേശിക വോളി ജേതാക്കൾക്കും റണ്ണേഴ്സിനുമുള്ള ട്രോഫികൾ  സിപിഐ എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ നൽകി.കാരാട്ടെയിൽ ഡോക്ടറേറ്റ് നേടിയ സി പി രാജീവൻ , പഞ്ചഗുസ്തി ജില്ലാ ചാമ്പ്യൻ സി അഖിൽ എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയമാൻ പി വി മോഹനൻ അധ്യക്ഷനായി. ജനറൽ കൺവീനർ പി രമേശൻ സ്വാഗതവും ശരത് ലാൽ നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്