കണ്ടക്കൈ എ എൽ പി സ്കൂളിൽ "വണ്ടർ ലാൻഡ്" ഇംഗ്ലീഷ് കാർണിവൽ നടത്തി

കണ്ടക്കൈ: കൊതിയൂറും വിഭവങ്ങളായി ഫുഡ് കോർട്ട്. നാവിന് രുചിയേറിയ പലഹാരങ്ങൾ ആയി ചായ കട, പായസം, പച്ചകറി, പൂച്ചെടികൾ തുടങ്ങിയ നിരവധി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മയ്യിൽ ബി ആർ സി യുടെ സഹകരണത്തോടെ നടക്കുന്ന ഇംഗ്ലീഷ് പഠന ഗുണതാ പരിപോഷ പരിപാടിയുടെ ഭാഗമായി ആണ് കാർണിവൽ സംഘടിപ്പിച്ചത്.

പണ സംബന്ധമായ ക്രയവിക്രിയകൾ കുട്ടികൾക്ക് നേരിട്ട് അനുഭവഭേദ്യം ആക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി സംഘടിപ്പിച്ച കൂട്ടയ്മയിൽ കുട്ടികൾ തന്നെ വിൽപ്പന കാരവുകയും ഒരു മണിക്കൂർ കൊണ്ട് തന്നെ സ്റ്റാൾ കാലിയായി.

കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും തുടങ്ങിയ വലിയ ഒരു പങ്കാളിത്തം കാർണിവൽ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ശ്രീ ഗോവിന്ദൻ എടാടത്തിൽ പരിപാടി ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സി വിനോദ് അധ്യക്ഷത വഹിച്ചു.പി ടീ എ പ്രസിഡൻറ് ശ്രീ എം പി രാജൻ, സ്കൂൾ വിദ്യാർഥികളായ തീർത്ത, അനു ലക്ഷ്മി, ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്