ധ്രുവ് സർജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'മാർട്ടിന്റെ' ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷൻ ചിത്രം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ധ്രുവ സർജ അന്യായ ഗെറ്റപ്പിലാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്കെതിരെ വരുന്ന എല്ലാ ശത്രുക്കളെയും ധ്രുവ അടിച്ചു തെറിപ്പിക്കുന്ന രംഗങ്ങൾ ടീസറിലുണ്ട്. ആരാധകരെ ത്രില്ലടിപ്പിക്കാൻ ആവശ്യമായതെല്ലാം ചിത്രത്തിലുണ്ടെന്ന് സംവിധായകൻ എ പി അർജുൻ ടീസറിലൂടെ പറയുന്നു.
സ്ഫോടനാത്മകമായ ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണ് ടീസർ. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രി കാണിക്കുന്ന ടീസർ, കഥ അവിടെ നിന്ന് ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയാൻ ആകാംഷ ജനിപ്പിക്കുന്നതാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വാസവി എന്‍റർപ്രൈസസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് ചിത്രം നിർമ്മിക്കുന്നത്. രവി ബസ്രൂർ, മണി ശർമ്മ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സത്യ ഹെഗ്ഡെയും ചിത്രസംയോജനം കെ.എം.പ്രകാശുമാണ് നിർവഹിച്ചിരിക്കുന്നത്.
Post a Comment