റാംപ് വാക്ക്‌ ചെയ്ത് വനിതാ എസ്.ഐ; നേടിയെടുത്തത് അംബാസഡർ ഓഫ് രാജസ്ഥാൻ കിരീടം

കൊച്ചി : ഐശ്വര്യ റായിയും, പ്രിയങ്ക ചോപ്രയും ലോകകിരീടം നേടുന്നത് കണ്ടപ്പോൾ മുതൽ ശ്രീമൂലനഗരം സ്വദേശിനിയായ അഭിനിയും ആഗ്രഹിച്ചതാണ് അത് പോലൊരു നിമിഷം. ഒടുവിൽ പൊലീസ് പദവിയിലിരുന്ന് കൊണ്ട് തന്നെ അഭിനി തന്റെ ലക്ഷ്യം നിറവേറ്റി. സി.ഐ.എസ്.എഫിൽ എസ്.ഐ റാങ്കുള്ള വനിത റാംപ് വാക്ക്‌ ചെയ്യാൻ ഒരുങ്ങുന്നോ എന്ന ചോദ്യത്തെയെല്ലാം കാറ്റിൽപറത്തി മിസിസ് ഇന്ത്യ വൺ ഇൻ എ മില്യൺ മത്സരത്തിൽ പങ്കെടുത്ത് അംബാസഡർ ഓഫ് രാജസ്ഥാൻ എന്ന നേട്ടമാണ് അഭിനി നേടിയെടുത്തത്. അഭിനിയുടെ പിതാവ് സുധീർ റിട്ട.എസ്.ഐ ആണ്. അമ്മ സൈനബ റിട്ട. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും. എറണാകുളം ഗവ. നഴ്സിംഗ് സ്കൂളിലായിരുന്നു ജനറൽ നഴ്സിംഗ് പഠനം. 2011 ൽ സി.ഐ.എസ്.എഫ് എസ്.ഐ റാങ്ക് പാരാമെഡിക്കൽ വിഭാഗത്തിൽ സ്റ്റാഫ് നേഴ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. രാജസ്ഥാൻ സ്വദേശി പ്രവീൺ കുമാർ മെഹുലയാണ് അഭിനിയുടെ ഭർത്താവ്. ആറ് വയസ്സുള്ള ഇഷാൻ കുമാർ മെഹ്‌ല, മൂന്നര വയസ്സുകാരി താനിയ എന്നിവരാണ് മക്കൾ. രാജസ്ഥാനിൽ സ്ഥിരതാമാസമാക്കിയതിനാലാണ് ഈ ടൈറ്റിലിന് അർഹയായത്. സി.ഐ.എസ്.എഫിൽ എസ്.ഐ തസ്തികയിലുള്ള അഭിനിയും ഭർത്താവും ആയുധ പരിശീലകരാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്