പി.ടി.എച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊളച്ചേരി: കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പീസ് കുടുംബ സംഗമം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിലിന്റെ ആദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കമ്പിൽ സഫ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിസ് അബ്ദുല്ല ഫൈസി പട്ടാമ്പി നസ്വീഹത്ത് സന്ദേശവും, പി.ടി.എച്ച് കേരളാ സി.എഫ്. ഒ ഡോക്ടർ അമീറലി മുഖ്യ പ്രഭാഷണവും നടത്തി .
തളിപ്പറമ്പ് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു  കെ.രാജേഷ് മാസ്റ്റർ, ഡോക്ടർ സൈനുദ്ധീൻ, അഹ്മദ് തേർലായി, മലപ്പിൽ മൊയ്തീൻ ഹാജി,  ഹസൈനാർ മാസ്റ്റർ മയ്യിൽ, സി.കെ മഹ്മൂദ് കുറ്റ്യാട്ടൂർ ,നബാബ് യഹ് യ, സൈനുദ്ധീൻ ചേലേരി,
എം. അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, കുഞ്ഞഹമ്മദ് മയ്യിൽ, പി.പി.സി മുഹമ്മദ് കുഞ്ഞി, ജുബൈർ കോർളായി, കെ.കെ.എം ബഷീർ മാസ്റ്റർ, എം.കെ മൊയ്തു ഹാജി, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം സംസാരിച്ചു.  മേഖലാ ജനറൽ സെക്രട്ടറി മുനീർ മേനോത്ത് സ്വാഗതവും, കോ- ഓർഡിനേറ്റർ ഹാഷിം മാസ്റ്റർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പീസ് കുടുംബ സംഗമം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്