കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടു ഉത്സവം: നെയ്യാട്ടം ഞായറാഴ്ച

കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവം  ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരി അളവോടെ സമാരംഭം കുറിച്ചു.  ഇന്ന്‌ രാവിലെ 8ന് നവക പൂജ, നവകാഭിഷേകം ഉച്ചപൂജ, ശ്രീഭൂതബലി , വൈകുന്നേരം 5:30ന് ക്ഷേത്ര സന്നിധിയിൽ കലവറ നിറക്കൽ തുടർന്ന് കണ്ണാടിപ്പറമ്പ് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമപാരായണം ഫെബ്രുവരി 5 ഞായറാഴ്ച (നാളെ)ഉച്ചയ്ക്ക് ചാലോട്,കൊളച്ചേരി, നാറാത്ത്,  മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് വൈകുന്നേരം 4. 30ന് തായമ്പക ദീപാരാധനക്കുശേഷം പ്രധാന ചടങ്ങായ ഇളനീര അഭിഷേകം, നെയ്യാട്ടം മഹോത്സവ ദിനമായ ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജനാമൃതം ഉച്ചയ്ക്ക് പ്രസാദ ഊട്ട് വൈകുന്നേരം 4 മണിക്ക് തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, 6 ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ: കെ.എച്ച്. സുബ്രഹ്മണ്യൻ മാസ്റ്റർ ശിവതാണ്ഡവം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുന്നു. രാത്രി 8:30ന് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക തുടർന്ന് തിരു നൃത്തത്തോടെ ഉത്സവത്തിന് സമാപനം ആകും. വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ,മേൽശാന്തി എഗ്ഡ നീലമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം നല്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്