ലഹരി മരുന്നുമായി നാറാത്ത് സ്വദേശി പിടിയിൽ

കർണ്ണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ മെതാഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ സജീറിനെ (38) എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർകൊട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 17.620 ഗ്രാം മാരക ലഹരി മരുന്നുമായി യുവാവ് എക്സൈസ് പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷിബു കെ.സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണു ആർ.എസ്, ശരത് പി.ടി, സുജിത് ഇ, പങ്കജാക്ഷൻ സി എന്നിവരും ഉണ്ടായിരുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്