കുറ്റ്യാട്ടൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനു നാളെ കൊടിയിറങ്ങും


കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിനു നാളെ കൊടിയിറങ്ങും. ഫെബ്രുവരി 18നു മഹാശിവരാത്രി നാളിലാണ് ആറുനാള്‍ നീളുന്ന  ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായത്. 

കുറ്റ്യാട്ടൂര്‍ മഹാശിക്ഷേത്രത്തില്‍ ആറുനാള്‍ നീളുന്ന മഹാശിവരാത്രി മഹോത്സവത്തിനു ഫെബ്രുവരി 18നു മഹാശിവരാത്രി നാളിലാണ്    കൊടിയേറിയത്. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരി കൊടിയേറ്റത്തിനു കാര്‍മികത്വം വഹിച്ചു. ക്ഷേത്ര പൂജാദി കര്‍മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ചന്ദ്രമന ഇല്ലത്ത് ദേവിദാസ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ശ്രീഭുതബലി, തിട്ടയില്ലത്തേക്ക് എഴുന്നളിപ്പ്, തിരുനൃത്തം, തായമ്പക, എതിരേല്‍പ്, പ്രസാദസദ്യ വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.   നാളെ രാവിലെ 9 മണിക്ക് ക്ഷേത്ര കുളത്തില്‍ നടക്കുന്ന ആറട്ടോടെ ആറുനാള്‍ നീളുന്ന ഉത്സവാഘോഷങ്ങള്‍ സമാപിക്കും. തുടര്‍ന്ന് കൊടിയിറക്കല്‍, ആറാട്ട് സദ്യയും വൈകിട്ട് അഞ്ചു മണിക്ക്  ഇരട്ടതായമ്പക, അഷ്ടപദി, പഞ്ചവാദ്യം, മേളപ്രദക്ഷിണം രാത്രി 9മണിക്ക് അടുത്ത വര്‍ഷത്തെ ഉത്സവാഘോഷത്തിനു തുടക്കം കുറിച്ച് നടക്കുന്ന തിരുനൃത്തവും നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്