കയരളം എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

മയ്യിൽ : കയരളം എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 15 ഒരാഴ്ച രാവിലെ 9 മണി മുതൽ കയരളം എ.യു.പി സ്കൂളിൽ വച്ച് നടക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്യും. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാഷണം നടത്തും.

ചടങ്ങിൽ ശ്രീമതി ടീച്ചറുടെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെയും അനുമോദിക്കും. ചടങ്ങിൽ 90 വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.

തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവെക്കൽ, പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, റബ്ബ ഡാൻസ് ടീം അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവ നടക്കും.

 വൈകുന്നേരം 4.30ന് കോമഡി ഉത്സവം ഫെയിം സമദ് അവതരിപ്പ്ിക്കുന്ന വൺമാൻ ഷോ, തുർക്കിയിൽ വെച്ചു നടന്ന വെച്ചു നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി മെഡൽ നേടിയ പ്രിയ പി.കെ ക്ക് അനുമോദനം, വൈകുന്നേരം 5 മണിക്ക് ബിജോയ് - ലയ ബിജോയ് എന്നിവർ അവതരിപ്പിക്കുന്ന നാദലയം, വൈകുന്നേരം 6 മണി മുതൽ RLV ടീം കൊച്ചിൻ അവതരിപ്പിക്കുന്ന മ്യൂസിക് പരിപാടിയും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്