Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരിൽ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചുമാറ്റി; പരാതിയുമായി രക്ഷിതാക്കൾ

കണ്ണൂരിൽ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചുമാറ്റി; പരാതിയുമായി രക്ഷിതാക്കൾ

കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി തിരക്കിനിടയിൽ ആരോ മുറിച്ചു മാറ്റിയതായി പരാതി. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്.

കല്യാണത്തിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു. രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്