Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണം കാലതാമസം ഒഴിവാക്കുക, കരിങ്കൽ ആൻ്റ് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണം കാലതാമസം ഒഴിവാക്കുക, കരിങ്കൽ ആൻ്റ് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണം കാലതാമസം ഒഴിവാക്കുക. ചട്ടുകപ്പാറ - നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കാലതാമസം ഒഴിവാക്കി കൃത്യമായി വിതരണം ചെയ്യണമെന്ന് കരിങ്കൽ ആൻ്റ് കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.അശോകൻ, സി.സുരേന്ദ്രൻ, ടി.രാഘവൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ ജോയിൻ്റ് സെക്രട്ടറി പി.കെ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്