Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിലിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിയിൽ

കമ്പിലിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിയിൽ


മയ്യിൽ: കമ്പിലിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിയിൽ. രണ്ട് പേർ അറസ്റ്റിൽ. ലോറി ഡ്രൈവർ കാട്ടാമ്പള്ളിയിലെ സി. ഹുദൈഫ് (26), സഹായി പുതിയതെരു നീരൊഴുക്കുംചാലിലെ
പി. ജുനൈദ് (23) എന്നിവരെ
യാണ് മയ്യിൽ ഇൻസ്പെക്ടർ ടി. പി. സുമേഷ്, എസ്ഐആർ മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
  രഹസ്യവിവരത്തെ തുടർന്ന് കമ്പിൽ നാലാംപീടികയിൽ വച്ച് ലോറി തടയുകയായിരുന്നു. കാട്ടാമ്പള്ളി പുഴയിൽ നിന്ന് വാരിയ മണൽ മയ്യിലിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അഞ്ച് ടൺ മണലും കെഎൽ 07 ബിബി 707 ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്