മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് സമുചിതമായ യാത്രയയപ്പ് നൽകി

മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന്  വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് മയ്യിൽ സ്റ്റേഷനിലെ സഹ പ്രവർത്തകർ  സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടി കണ്ണുർ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാർ ഉദ്‌ഘാടനം ചെയ്‌തു.  സഹപ്രവർത്തകർ നല്‌കിയ സ്നേഹോപഹാരവും അസിസ്റ്റന്റ് കമ്മീഷണർ പി.പി ഗോവിന്ദന് കൈമാറി. മയ്യിൽ ഇൻസ്‌പെക്ടർ   ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്. ഐ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്ഐ ദിനേശൻ, എ.എസ്.ഐമാരായ മനു, അസ്ക്കർ, പ്രദീപൻ, അനിൽ, സന്തോഷ്, സുധാകരൻ. സി.പി.ഒ.മാരായ ബിഗേഷ്, ജിംന തുടങ്ങിയവർ സംസാരിച്ചു. എ.എസ്.ഐ രാജേഷ് നന്ദിയും പറഞ്ഞു. എസ്ഐ ഗോവിന്ദൻ മറുപടി പ്രസംഗം നടത്തി.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്