Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ: കെ.വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

സ: കെ.വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

കടൂർ ചായമുറിയിൽ ഡിവൈഎഫ്ഐ കടൂർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച സ: കെ.വി സുധീഷ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. കെ.വി സുധീഷ് രക്തസാക്ഷി അനുസ്മരണവും നടന്നു.

യൂണിറ്റ് പ്രസിഡന്റ് സി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ ഷിബിൻ, പ്രസിഡന്റ് എം അശ്വന്ത്, സിപിഐഎം ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം എ.പി സൈനുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ മിഥുൻരാജ് സ്വാഗതവും പി വിപിൻ നന്ദിയും പറഞ്ഞു. ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

0/Post a Comment/Comments