മലപ്പട്ടത്ത് കടന്നൽ കുത്തേറ്റ് എക്സൈസ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

മലപ്പട്ടത്ത് കടന്നൽ കുത്തേറ്റ് എക്സൈസ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. എക്സൈസ് തളിപ്പറമ്പ് സർക്കിൾ പ്രിവന്റീവ് ഓഫീസർ മലപ്പട്ടത്തെ എം.വി അഷ്റഫ് (46), എ ലക്ഷ്മണൻ (55), മുഹമ്മദ് (44), റയിഹ (10) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും മയ്യിലിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

മലപ്പട്ടം പൂക്കണ്ടം- കത്തിയണക്ക് റോഡിൽ വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്കും വൈകുന്നേരവുമായി ഇവർക്ക് കടന്നൽ കുത്തറ്റത്.

പരിക്കേറ്റ എം.വി. അഷ്‌റഫ് ആശുപത്രിയിൽ


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്