റോഡിന്റെ ശോച്യാവസ്ഥ; പുതുവര്‍ഷ ദിനത്തില്‍ പാവന്നൂര്‍മൊട്ടയില്‍ പ്രതിഷേധാഗ്നി തെളിയിച്ചു

എട്ടേയാര്‍ മുതല്‍ കൊളോളം വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രൂപികരിച്ച അക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ പാവന്നൂര്‍മൊട്ടയില്‍ പ്രതിഷേധാഗ്നി തെളിയിച്ചു. രക്ഷാധികാരി കെ.പത്മനാഭന്‍ മാസ്റ്റര്‍, കണ്‍വീനര്‍ പി.പി.കൃഷ്ണന്‍ മാസ്റ്റര്‍  എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യൂസഫ് പാലക്കന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ചന്ദ്രന്‍ കുറ്റിക്കര,  കെ.ഗംഗാധരന്‍ മാസ്റ്റര്‍, രവി മാസ്റ്റര്‍, ദിവാകരന്‍ കുറ്റ്യാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്