തേനൂറും ഓർമകൾ നിറച്ച് നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂൾ സഹവാസക്യാമ്പ്

പറശ്ശിനി റോഡ്: തേൻ മധുരം നാവിലും മനസിലും നിറച്ച് കുരുന്നുകൾക്ക് ഒരു സഹവാസക്യാമ്പ്. നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിലാണ് മയ്യിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ' തേൻ നെല്ലിക്ക' എന്ന പേരിൽ ദ്വിദിന ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത കുട്ടികൾക്ക് തേൻ നെല്ലിക്ക നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി. പ്രീത അധ്യക്ഷയായി. എം.പി.ടി.എ. പ്രസിഡന്റ് ദീപ്തി വിജേഷ്, മാനേജർ പി.എം.വാസുദേവൻ നമ്പീശൻ, പി.വി. പ്രത്യുഷ്, എം.പി.രാധാകൃഷ്ണൻ,ടി.പി. മനോഹരൻ, പി.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപിക ടി.എം. പ്രീത സ്വാഗതവും വി.പി.രാഗേഷ് നന്ദിയും പറഞ്ഞു.  

      'തേന്മാവിൻ കൊമ്പത്ത്', തേൻ നിലാവ്, തേനഴക്, തേനും വയമ്പും, തേൻ കുളിര്, തേൻ കനി തുടങ്ങി തേനുമായി ബന്ധമുള്ള പേരുകളാണ് വിവിധ സെഷനുകൾക്ക് നൽകിയത്. മുല്ലക്കൊടി മാപ്പിള എൽ.പി.എസ്. റിട്ട. അധ്യാപകൻ സി.കെ. സുരേഷ് ബാബു, ചട്ടുകപ്പാറ ജി.എച്ച്.എസ്.എസ്. അധ്യാപകൻ സി.കെ. അനൂപ് ലാൽ, ആർട്ടിസ്റ്റ് രമേഷ് മയ്യിൽ, നാടൻ പാട്ട് കലാകാരൻ എം.വി.ശ്രീരാജ്, അധ്യാപിക വി.സുശീല, തളിപ്പറമ്പ് സി.എച്ച്.എം. എസ് അധ്യാപകൻ അഷ്റഫ് അലി തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. അധ്യാപകരായ ടി.പി. രേഷ്മ, എ.അശ്വന്ത്, കെ. ശ്രേയ, ടി.പി.ഷൈമ, ടി. നൗഫൽ തുടങ്ങിയവർ സംസാരിച്ചു.  

      പാടിതീർത്ഥത്തിലേക്ക് പ്രഭാത നടത്തം, ക്യാമ്പ് ഫയർ , കലാപരിപാടികൾ, ക്രിസ്മസ് കരോൾ, പായസ വിതരണം എന്നിവയും നടന്നു. മികച്ച ക്യാമ്പംഗമായി നാലാം തരത്തിലെ അന്വയ് വിനോദ് തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്