പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

ഇരിക്കൂർ പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആര്യങ്കോട്ടെ പാപ്പച്ചനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവിനെയാണ് കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിൽ ആഴമുള്ള മുറിവാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഇരിക്കൂർ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26) വെളളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്. അമ്മ രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്ത് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്ത് പോയിരിക്കുക ആയിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.

കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോൾ വിഷ്ണു വീട്ടിൽ നിൽപ്പുണ്ടായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മ വെള്ളമെടുത്ത് വീട്ടിൽ വന്നപ്പോൾ അബോധാവസ്ഥയിൽ ചെരിഞ്ഞ് കിടക്കുന്ന വിഷ്ണുവിനെ ആണ് കണ്ടത്.

അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ നെഞ്ചിൽ നിന്നും ചോരയൊലിച്ചു അർധബോധാ അവസ്ഥയിലായ വിഷ്ണുവിനെ ഇരിട്ടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും വഴിമധ്യേ മരണപ്പെടുക ആയിരുന്നു.

കൊല നടക്കുന്ന സമയത്ത് പാപ്പച്ചൻ അവിടെ വന്നിരുന്നു എന്ന് അയൽവാസികൾ പോലീസിന് നൽകിയ മൊഴിയാണ് പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഒളിവിൽ പോയ പാപ്പച്ചനായി ഇരിക്കൂർ പോലീസ് വ്യാപകമായ തെരച്ചിൽ നടത്തി മണിക്കൂറുകൾക്ക് ഉള്ളിൽ പിടികൂടുക ആയിരുന്നു. കാർഷിക ജോലികൾ ചെയ്തു ജീവിക്കുന്ന തൊഴിലാളിയാണ് വിഷ്ണു. സുകുമാരൻ - രാധ ദമ്പതികളുടെ മകനാണ്. സഹോദരൻ ജിഷ്ണു. മൃതദേഹം പരിയാരത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്