കയരളം യുവജന ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ശ്രീ എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും

കയരളം യുവജന ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സ്വാഗത സംഘം ചെയർമാൻ ശ്രീ.എ.ടി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. സ്വാഗത സംഘം കൺവീനർ ശ്രീ.കെ.പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറയും. ഗ്രന്ഥാലയം സെക്രട്ടറി ശ്രീ.എം.പി.മനോജ് റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീ.എ.ബാലകൃഷ്ണൻ കമ്പ്യൂട്ടർ ഏറ്റുവാങ്ങും. ശ്രീ.പി.വി. മോഹനൻ ലോഗോ പ്രകാശനം ചെയ്യും.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. കെ.പി.രേഷ്മ, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.രവിമാസ്റ്റർ, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീമതി.എ.പി.സുചിത്ര, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.ശാലിനി, തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.വി. സി. അരവിന്ദാക്ഷൻ മാസ്റ്റർ, ശ്രീ.ടി.പി.മനോഹരൻ, ശ്രീ.പി.കെ.വേണുഗോപാൽ, ശ്രീ.കെ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.കെ.സന്തോഷ് എന്നിവർ ആശംസ നേർന്ന് സംസാരിക്കും.

തുടർന്ന് IMNSGHSS മയ്യിൽ NSS യൂണിറ്റ്‌ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ നാടകം സംഗീത ശിൽപ്പം.

2023 ജനുവരി 8 വാർഷികാഘോഷദിനത്തിൽ വൈകുന്നേരം 6 മണിക്ക് വനിതാ വേദി അവതരിപ്പിക്കുന്ന തിരുവാതിരകളി, വൈകുന്നേരം 7 മണിക്ക് സാംസ്‌ക്കാരിക  സമ്മേളനം തുടർന്ന് ബാലവേദി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, കയരളം യുവജന ഗ്രന്ഥാലയം നടത്തുന്ന സംഗീത ശിൽപ്പം, രാത്രി 08.30ന് സഖാവ് അറാക്കൽ എന്ന നടകാവതരണവും നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്