അഴീക്കൽ പോർട്ടിൽ ഉരു സർവ്വീസ് ആരംഭിക്കുന്നു

അഴീക്കോട്‌ - ഇന്ന് രാവിലെ അഴീക്കൽ തുറമുഖത്ത് MSV JALJYOTI ഉരു എത്തി. ഗുജറാത്തിൽ നിന്നാണ് MSV JALJYOTI ഉരു എത്തിയത്. പ്രൈം മെറിഡിയൻ ഷിപ്പിംങിന്റെ നേതൃത്വത്തിലാണ് ഉരു സർവ്വീസ് നടത്തുന്നത്. 284 ടൺ കപ്പാസിറ്റിയാണ് ഉരുവിനുള്ളത്. താരതമ്യേന വേഗത കൂടിയ MSV JALJYOTI ഗുജറാത്തിൽ നിന്ന് 5 ദിവസം കൊണ്ടാണ് അഴീക്കലിൽ എത്തിയത്.

അഴീക്കലിൽ നിന്ന് ലക്ഷ്വദീപിലേക്ക് സ്ഥിര ചരക്കു ഗതാഗതം നടത്തുന്നതിനായാണ് ഉരു കൊണ്ടു വന്നത്. ബിൽഡിംഗ് മെറ്റീരിയൽസാണ് ആദ്യം കയറ്റി അയക്കാൻ ഉദ്ദേശിക്കുന്നത്. താൽപര്യമുള്ളവർ അഴീക്കൽ പോർട്ട് ഓഫീസുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. സർവ്വീസ് വിജയിച്ചാൽ വലിയ നിലയിൽ പോർട്ടിന്റെ വികസനത്തിന് സഹായകരമാകുമെന്ന് അഴീക്കോട്‌ എംഎൽഎ കെ വി സുമേഷ് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്