Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

കണ്ണാടിപ്പറമ്പ് സ്വദേശി പി.നന്ദകുമാർ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പി.നന്ദകുമാർ ചുമതലയേറ്റു. കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് സ്വദേശിയാണ്. കോഴിക്കോട് റീജണൽ പെർഫോമൻസ് ഓഡിറ്റ് ഓഫീസർ    തസ്തികയിൽ നിന്നാണ് ഡപ്യൂട്ടേഷനിൽ കമ്മീഷണറായി നിയമിതനായത്. കണ്ണൂർ ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, ബീഡി ചുരുട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യൂട്ടീവ് ഓഫീസർ ,കാസർഗോഡ് ജില്ലാ പഞ്ചായത്ത് സിക്രട്ടറി എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.എം എ, ബിഎഡ്, എച്ച്ഡി സി ബിരുദധാരിയാണ്

0/Post a Comment/Comments