കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിച്ചു

കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിച്ചു; കണ്ടെത്തിയത് വിളവെടുപ്പിന് പാകമായ രണ്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവയുൾപ്പെടെ ചെറുതും വലുതുമായി 802 കഞ്ചാവ് ചെടി

പാലക്കാട് : കുറുക്കത്തിക്കല്ലു മലയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് ഐ.ബി പ്രിവൻ്റീവ് ഓഫീസർ സുരേഷ് ശേഖരിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഐ.ബി ഇൻസ്പെക്ടറായ നൗഫലും, അഗളി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറായ രജിത്തും ഉൾപ്പെട്ട എക്സൈസ് സംഘമാണ് കാടുകയറിയത്. വിളവെടുപ്പിന് പാകമായ, രണ്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവയുൾപ്പെടെ, ചെറുതും വലുതുമായി 802 കഞ്ചാവ് ചെടികൾ  എക്സൈസ് സംഘം കാടിനുള്ളിൽ കണ്ടെത്തി. പുതൂർ പഞ്ചായത്തിൽ, കുറുക്കത്തിക്കല്ല്  മലയുടെ പടിഞ്ഞാറ്  ഭാഗത്ത്, മൂന്ന് തോട്ടങ്ങളിൽ നിന്നായാണ് ഇത്രയും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊടും വനപ്രദേശമായതിനാൽ പ്രതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഐ.ബി പ്രിവന്റിവ് ഓഫീസർമാരായ സുരേഷ് ആർ.എസ് , വേണുകുമാർ ആർ , വിശ്വകുമാർ ടി ആർ, അഗളി റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ സുദർശനൻ നായർ വി, സുരേഷ് ആർ എസ്, വേണുകുമാർ ആർ , വിശ്വകുമാർ ടി ആർ, അഗളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസമാരായ  ഹരിപ്രസാദ് ഡി, പ്രമോദ് ഇ, പ്രദീപ്‌ ആർ, രജീഷ് എ കെ, വനിത സിവിൽ എക്സൈസ് ഓഫീസർ അജിത മോൾ, എക്സൈസ് ഡ്രൈവർമാരായ ജയപ്രകാശ് വി, രാഹുൽ ആർ എന്നിവർ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നു.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്