വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1 മുതൽ

കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2023ജനുവരി 1 മുതൽ 8 വരെ തീയ്യതികളിൽ വൈവിദ്ധ്യമായ പരിപാടികളോടുകൂടി നടത്തപെടുന്നു. ജനുവരി 1ന് ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടത്തു ഇളയടത്തു ഈശ്വനൻ നമ്പൂതിരിപ്പാട് ഉത്സവകൊടിയേറ്റം നടത്തുന്നതോടുകൂടി 8 ദിവസം നീണ്ടുനിൽക്കുന്ന തിരുവപ്പന മഹോത്സവം ആരംഭിക്കും. എല്ലാ ദിവസവും ജനുവരി 5 ഒഴികെ വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ജനുവരി 5  ന് രാവിലെ നാഗസ്ഥാനത്തു ബ്രഹ്മശ്രീ പാമ്പൻ മേക്കാട്ട് ഇല്ലത്തു വല്ലഭൻ നമ്പൂതിർപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിവേദ്യവും പൂജയും നൂറും പാലും വൈകുന്നേരം സർപ്പബലിയും. ജനുവരി 7  ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, രാത്രി 10മണിക്ക് മീനമൃത് എഴുന്നെള്ളത്ത്,തുടർന്ന് കളിക്കപ്പാട്ട്, കലശം വരവ് ജനുവരി 8 ന് പുലർച്ചെ 4മണിക്ക് ഗുളികൻ തിറ,5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് ഭാഗവതിയുടെ തിറ  വൈകുന്നേരം ഉത്സവ കൊടിയിറക്കം.എല്ലാ ദിവസങ്ങളിലും കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്