Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ SSLC '82 ബാച്ച് സംഗമത്തിൽ ജനകീയ ഡോക്ടർ പി.പി. വേണുഗോപാലന് ആദരം

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ SSLC '82 ബാച്ച് സംഗമത്തിൽ ജനകീയ ഡോക്ടർ പി.പി. വേണുഗോപാലന് ആദരം

നാൽപതു വർഷത്തിലധികം കാലം കൊളച്ചേരി പ്രദേശത്ത ജനങ്ങളെ ചികിൽസിച്ച ജനകിയ ഡോക്ടർ ശ്രീ. പി. പി. വേണുഗോപാലൻ അവർകളെ കമ്പിൽ മാപ്പിളെ ഹയർസെക്കൻഡറി സ്‌കുളിലെ SSLC 82 ബാച്ചിൻ്റെ "സതീർത്ഥ്യ സംഗമം" ചടങ്ങിൽ വെച്ച് ആദരിച്ചു. പാടിക്കുന്നു ഏബിൾ വില്ലേജിൽ വെച്ച് ചേർന്ന സംഗമത്തിൽ എം.വി.കുഞ്ഞിരാമൻ പൊന്നടയണിയിച്ചു ഉപഹാരം നൽകി. സംഗമത്തിൻ്റെ
നാലാമത് കൂടിചേരൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ കെ. ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു ചടങ്ങിൽ സഹപാഠിയും പാരമ്പര്യ ആയുർവേദ വൈദ്യരുമായ ശ്രീ അജിത്ത് കുമാറിനെ മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത് ആദരിച്ചു. കെ.കെ. വിനോദ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എം.സി ശ്രീകുമാർ സ്വാഗതം പറഞ്ഞു ശ്രീമതി.പ്രസന്ന നന്ദി രേഖപെടുത്തി.


0/Post a Comment/Comments

Advertisement