മയ്യിൽ: മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായിരുന്ന വി.വി.ഗോവിന്ദൻ രചിച്ച ‘ഒരു കോജാഗിരി രാത്രിയിൽ’ കഥാസമാഹാരം ഞായറാഴ്ച പ്രകാശിപ്പിക്കും. വൈകീട്ട് മൂന്നിന് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം നേടിയ ഡോ. ആർ ശ്യാംകൃഷ്‌ണൻ പുസ്‌തകം പ്രകാശിപ്പിക്കും. പുകസ മേഖല സെക്രട്ടറി എ അശോകൻ ഏറ്റുവാങ്ങും. എ ടി രതീശൻ പുസ്‌തക പരിചയം നടത്തും. ജി വി ബുക്‌സാണ് പ്രസാധകർ.

Post a Comment