72 കാൻസർ മരുന്നുകളുടെ വില കുറച്ചെങ്കിലും 65 പ്രധാന മരുന്നുകളുടെ വില കൂടി കുറയ്ക്കാനാവശ്യമായ നടപടികൾ ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ ഗവണ്മെന്റ് ആശുപത്രികളിൽ എല്ലാ അസുഖങ്ങൾക്കും വേണ്ട ചികിത്സയും സംവിധാങ്ങളും ഒരുക്കിയാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മുഴുവൻ അസുഖബാധിതർക്കും വലിയൊരു ആശ്വാസം കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
മരുന്ന് വില കുറച്ചത് സ്വാഗതം ചെയ്യുന്നു; മനീഷ് കണ്ണോത്ത്
എസ്.എം.എ യുടേയും ക്യാൻസറിന്റേയും മരുന്നിന്റെയും വില കുറച്ചത് വർഷങ്ങളായി അസുഖം വന്ന് കഷ്ടപ്പെടുന്ന അനേകായിരങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നാമ്പ് തളിർക്കുന്നതിന് തുടക്കമായെന്ന് ഹോപ്പ് ഹ്യൂമൺ റൈറ്റ്സ് വെൽഫെയർ കൗൺസിൽ ഇന്ത്യ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി മനീഷ് കണ്ണോത്ത് അറിയിച്ചു.

Post a Comment