കൊളച്ചേരി : ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി നെഹ്റു ജയന്തി ആഘോഷിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ. ജനാർദ്ദനൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എൻ. വി പ്രേമാനന്ദൻ്റെ അധ്യക്ഷത വഹിച്ചു. പുഷ്പാർച്ചന, പൊതുയോഗം എന്നിവയും നടന്നു. ദാമോദരൻ കൊയിലേരിയൻ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി . ചടങ്ങിൽ ജില്ല ശാസ്ത്ര മേളയിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം നേടിയ ദിൽ ശ്യം നെ ഉപഹാരം നല്കി
അനുമോദിച്ചു. പി .കെ . രഘുനാഥൻ ,കെ. മുരളീധരൻ മ ,പി .കെ . പ്രഭാകരൻ , കെ. പി. അനിൽകുമാർ , കെ. ഭാസ്കരൻ ,സി. വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.

Post a Comment