Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ തായംപൊയിലിലെ വി വി ഗോവിന്ദൻ രചിച്ച കഥാസമാഹാരം ഒരു കോജാഗിരി രാത്രിയിൽ പ്രകാശിപ്പിച്ചു

മയ്യിൽ തായംപൊയിലിലെ വി വി ഗോവിന്ദൻ രചിച്ച കഥാസമാഹാരം ഒരു കോജാഗിരി രാത്രിയിൽ പ്രകാശിപ്പിച്ചു

വി വി ഗോവിന്ദൻ രചിച്ച ‘ഒരു കോജാഗിരി രാത്രിയിൽ’ കഥാസമാഹാരം പ്രകാശിപ്പിച്ച്‌ എഴുത്തുകാരൻ ഡോ. ആർ ശ്യാംകൃഷ്‌ണൻ സംസാരിക്കുന്നു

മയ്യിൽ: തായംപൊയിലിലെ  വി വി ഗോവിന്ദൻ രചിച്ച കഥാസമാഹാരം ഒരു കോജാഗിരി രാത്രിയിൽ കേന്ദ്രസാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാര ജേതാവ്‌ ഡോ. ആർ ശ്യാംകൃഷ്‌ണൻ പ്രകാശിപ്പിച്ചു. ജി വി ബുക്‌സാണ്‌ പ്രസാധകർ. തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ എ അശോകൻ പുസ്‌തകം ഏറ്റുവാങ്ങി. എ ടി രതീശൻ പുസ്‌തകം പരിചയപ്പെടുത്തി. സി വി ഗംഗാധരൻ, ജിവി ബുക്‌സ്‌ എംഡി ജി വി രാകേശ്‌, കെ സി ശ്രീനിവാസൻ, പി പി സതീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement