പെരുമാച്ചേരി : കൊട്ടിയൂർ പെരുമാൾ സേവാസംഘം മന്ദബേത്ത് മഠപ്പുര മുത്തപ്പൻ ക്ഷേത്രം പുത്തരി അടിയന്തരത്തിനോട് അനുബന്ധിച്ചു കൊളച്ചേരി പെരുമലയനായി തെരഞ്ഞെടുക്കപെട്ട ടി വി രാമൻ പണിക്കരെ ആദരിച്ചു.
ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് ഷാജി, സെക്രട്ടറി സുകുമാരൻ, ട്രഷറര്‍ ജനാർദ്ദനൻ, മുതിർന്ന അംഗം എ കെ കുഞ്ഞിരാമൻ, ബാലൻ, മഠയൻ കണ്ണൻ, പി രാജൻ, എ രാഘവൻ, എ രമേശൻ, കല്യാണി, ജാനകി തുടങ്ങിയവർ സംസാരിച്ചു.

Post a Comment