Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഭാഷയും സംസ്കാരവും ചേർത്തുപിടിച്ച് മയ്യിൽ പെൻഷൻ ഭവനിൽ കേരളപ്പിറവി ആഘോഷം

ഭാഷയും സംസ്കാരവും ചേർത്തുപിടിച്ച് മയ്യിൽ പെൻഷൻ ഭവനിൽ കേരളപ്പിറവി ആഘോഷം

മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) മയ്യിൽ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മലയാളഭാഷാദിനവും മയ്യിൽ പെൻഷൻ ഭവനിൽ ആഘോഷിച്ചു. ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ സി. രാമകൃഷ്ണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ കെ എസ് എസ് പിയു ജില്ലാ വൈസ് പ്രസിഡൻ്റ് സി.ഐ വത്സല സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തു കാരനും വാഗ്മിയുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വേദിയിൽ ജില്ലാ കമ്മറ്റി അംഗം യശോദ ടീച്ചർ, ബ്ലോക്ക് പ്രസിഡൻ്റ് സി.കെ.ജനാർദ്ദനൻ നമ്പ്യാർ, സിക്രട്ടറി സി.പത്മനാഭൻ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. കൊളച്ചേരി മയ്യിൽ, മയ്യിൽ വെസ്റ്റ്, കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നീ യൂനിറ്റുകളെ പ്രതിനിധീകരിച്ച് കവിതാ ഗാനാലാപനങ്ങളും ഉണ്ടായി. കൺവീനർ പി.വി.രാജേന്ദ്രൻ സ്വാഗതവും കെ.വി.യശോദ ടീച്ചർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

Advertisement