നമ്പ്രം മുച്ചിലോട്ട് കാവ് കളിയാട്ടം മയ്യിൽ: നമ്പ്രം മുച്ചിലോട്ട് ഭഗവതി കാവിലെ കളിയാട്ട മഹോത്സവം പത്ത് മുതൽ 13 വരെ നടക്കും. പത്തിന് വൈകീട്ട് മാളികയിൽ വിശേഷാൽ ഗുരുപൂജ, തുടർന്ന് ഭഗവതിയുടെ തോറ്റം,രാത്രി ഏഴിന് കൂടിയാട്ടം, എട്ടിന് പുലിയൂർകണ്ണൻ വെള്ളാട്ടം 11 ന് രാവിലെ ഏഴിന് കണ്ണങ്ങാട്ട് ഭഗവതി, തുടർന്ന് പുലിയൂർ കണ്ണൻ തെയ്യം, ഉച്ചക്ക് അരങ്ങിൽ അടിയന്തിരം, തുടർന്ന് കൂടിയാട്ടം, വൈകീട്ട് നാട്ടിൽ തിരുവായുധം എഴുന്നള്ളത്ത് , രാത്രി കരിവേടൻ, തലച്ചറോൻ വെള്ളാട്ടം, പുലിയൂർ കണ്ണൻ തെയ്യങ്ങൾ, 12ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, ഉച്ചക്ക് കൂടിയാട്ടം, വൈകീട്ട് കോടല്ലൂരില്ലം, പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലേക്ക് എഴുന്നള്ളത്ത്. രാത്രി വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ തെയ്യങ്ങൾ . തുടർന്ന് മൂവർ തോറ്റം . 13 ന് പുലർച്ചെ നരമ്പിൽ ഭഗവതി, തുടർന്ന് കണ്ണങ്ങാട്ട് ഭഗവതി, ചുഴലി ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ, ഉച്ചക്ക് 2 .30 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ
Post a Comment