ശ്രീകണ്ഠപുരം : വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു.
ശ്രീകണ്ഠപുരം കോട്ടൂരിലെ സി പി പോക്കർ - കെ വി റമീസ ദമ്പതികളുടെ മകൾ ഫാത്തിമത്ത് റന (24) ആണ് മരിച്ചത്.
കുഴഞ്ഞുവീണ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരുന്ന ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നോവിലാക്കി പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗം.

Post a Comment