മയ്യിൽ:
സമഗ്ര ശിക്ഷാ തളിപ്പറമ്പ് സൗത്ത് ബ്ളോക്ക് റിസോഴ്‌സ് സെൻ്റർ ലോകഭിന്ന ശേഷി വാരാചരണം തുടങ്ങി.ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രോഗ്രാം കോർഡിനേറ്റർ കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. മയ്യിൽ ഗവഃ ഹൈസ്‌കൂൾ പി. നിഷ , പരിശീലകരായ ഹബീബ് ചുണ്ടുന്നുമ്മൽ, ഷുക്കൂർ കണ്ടക്കൈ , എം. കെ. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.
ചേലേരിയിൽ എടക്കൈ വാർഡ് മെമ്പർ പി.കെ. ദീപ, കമ്പിലിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ എ. എൻ. നസീർ, എൻ. ഷമിൻരാജ്. എന്നിവർ ഉദ്ഘാടനം ചെയ്തു. എം ധന്യ, എ.വി.അഞ്ജന എന്നിവർ സംസാരിച്ചു.
Post a Comment