Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കയ്യേറി നിർമ്മാണം: പോലീസ് തടഞ്ഞു

മയ്യിലിൽ പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കയ്യേറി നിർമ്മാണം: പോലീസ് തടഞ്ഞു

 


  മയ്യിൽ: അമ്പത് വർഷത്തിലേറെയായി പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള സ്ഥലത്ത് സ്വകാര്യ വ്യക്തികൾ നിർമ്മാണം നടത്തുന്നു. മയ്യിൽ -- കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിന് സമീപത്തായാണിത് . കയറ്റം കുറക്കുന്നതിൻ്റെ ഭാഗമായി ഒഴിവാക്കിയ നേരത്തെയുള്ള ടാർ റോഡാണ് ഇളക്കി മാറ്റികൂറ്റൻ മതിൽ കെട്ടാനായി കുഴിയെടുപ്പ് ആരംഭിച്ചത് . നാറാത്ത് കല്ലൂരിക്കടവ് സ്വദേശിയുടെ നേതൃത്വത്തിലാണ് നിർമാണ ശ്രമം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുഴിയെടുത്തതോടെ ഇവിടെയുള്ള അള്ളോട്ട് കുടുംബത്തിൻ്റെ അഞ്ച് വീട്ടിലേക്കുള്ള വഴിയും ഇല്ലാതായി. കുറ്റ്യാട്ടൂർ വില്ലേജിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സ്ഥലമാണിത് . ഇതിനു സമീപമായാണ് പൊതുമരാമത്ത് വകുപ്പ് മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാനായി റവന്യൂ വകുപ്പിന് 50 സെൻ്റ്  സ്ഥലം  വിട്ടു നൽകിയിരുന്നത്. അനധികൃതമായി രേഖകൾ ചമച്ചാണ് കെട്ടിട നിർമാണം നടത്താൻ ശ്രമിക്കുന്നതെന്നാണ് ആരോ പണം . പരാതിയെ തുടർന്ന് പോലീസ് പ്രവൃത്തി നിർത്തി വെക്കാൻ ആവശ്യപ്പെട്ടു

0/Post a Comment/Comments

Advertisement