മയ്യിൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ രംഗത്തെ 25 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷമായ സേവാ സങ്കൽപ് അഭിയാൻ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി, സ്പോർട്സ് മീറ്റ്, ചിത്ര രചന മത്സരങ്ങൾ നടത്തി. സേവാ സങ്കൽപ് അഭിയാൻ ജില്ലാ കോർഡിനേറ്റർ അരുൺ തോമസ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം കായിക താരം അഞ്ജു പവിത്രൻ നിർവഹിച്ചു. ശങ്കര വിദ്യാനികേതൻ പ്രിൻസിപ്പൽ കെ സ്നേഹജ, വൈസ് പ്രിൻസിപ്പൽ മിനി ഉദയൻ ചാലോട്, ശങ്കര സേവാ ട്രസ്റ്റ് അംഗം റിട്ട: സുബേദാർ മേജർ ടി വി രാധാകൃഷ്ണൻ നമ്പ്യാർ, അക്കാഡമിക് ഉപദേശകൻ രാജഗോപാൽ, ശ്രീഷ് മീനാത്ത്, കെ കെ നാരായണൻ, ബാബുരാജ് രാമത്ത്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.


Post a Comment