മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ലയിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം പറശ്ശിനിക്കടവ് വിസ്മയാപാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ചാന്ദിനി ടീച്ചരുടെ പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മുതിർന്ന അധ്യാപകൻ പി.വി.നാരായണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ ചേലേരി യു.പി.സ്ക്കൂൾ മുൻ പ്രധാനാധ്യാപകനും കൊളച്ചേരി ബാങ്ക് മുൻ പ്രസിഡൻറും സാമൂഹ്യപ്രവർത്തകനുമായ എം. അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.എൻ രാജപ്പൻ മാറ്റർ, പി.കെ.വേലായുധൻ മാസ്റ്റർ കെ.കെ.ലളിത കുമാരി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു അംഗങ്ങൾ വിവിധ കവിതാ ഗാനാലാപനങ്ങൾ അവതരിപ്പിച്ചു. സിക്രട്ടറി എം പി. കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ സ്വാഗതവും സി.സി. നാരായണൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: പി.വി.നാരായണൻ മാസ്റ്റർ (പ്രസിഡൻ്റ്), പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ (വൈസ് പ്രസി.) എം.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ (സിക്രട്ടറി), സി. എ. ബാലകൃഷ്ണൻ മാസ്റ്റർ (ജോ. സിക്രട്ടറി)

Post a Comment