Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പൊതു വിദ്യാലയങ്ങൾ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക: കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം

പൊതു വിദ്യാലയങ്ങൾ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക: കെ.എസ്.ടി.എ. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം

 


മയ്യിൽ: പൊതു വിദ്യാലയങ്ങൾ പൂട്ടാനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഡോ പി സി സിജി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡൻ്റ് പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ സെക്രട്ടറി  പി കെ ബിന്ദു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ സി സുനിൽ, ജില്ലാ പ്രസിഡൻ്റ് കെ പ്രകാശൻ, പി പി സുരേഷ് ബാബു,ടി രാജേഷ്,കെ കെ വിനോദ് കുമാർ,എം വി സുനിത , എം പി ആശാലത എന്നിവർ സംസാരിച്ചു.

സെക്രട്ടറി കെ കെ പ്രസാദ് റിപ്പോർട്ടും ട്രഷറർ പി സിതാര വരവ് ചെലവ് കണക്കും പി ബിന്ദു രക്തസാക്ഷി പ്രമേയവും ബി കെ വിജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി വത്സലൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം ഷീജ നന്ദിയും പറഞ്ഞു.


ഭാരവാഹികൾ: 

പി പ്രദീഷ് (പ്രസിഡൻ്റ്), 

ബി കെ വിജേഷ്, കെ ശ്രീജ, പി സി സജേഷ് (വൈസ് പ്രസിഡൻ്റ്),

കെ കെ പ്രസാദ് (സെക്രട്ടറി),

പി ബിന്ദു ,സി വിനോദ്, സി അനീഷ് (ജോയിന്റ് സെക്രട്ടറി),

പി സിതാര (ട്രഷറർ).

0/Post a Comment/Comments

Advertisement